മൊഗ്രാല്‍പുത്തൂര്‍: ആശംസാകാര്‍ഡിലൂടെ അറബിഭാഷയെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടുത്തിക്കൊണ്ട് മൊഗ്രാല്‍പുത്തൂര്‍.ജി.എച്ച്. എസ്.എസില്‍ അന്താരാഷ്ട്ര അറബി ദിനാചരണം നടന്നു. 28 രാഷ്ട്രങ്ങളുടെ ഒൗദ്യോഗികഭാഷയാണ് അറബിയെന്നതുള്‍പ്പെടെയുളള അറിവുകളും ആശംസാകാര്‍ഡുകളോടൊപ്പം കൈകളിലെത്തിയപ്പോള്‍ ഭാഷയെ കൂടുതല്‍ അടുത്തറിയുന്നതിലേക്ക് കുട്ടികളെയും അധ്യാപകരെയും നയിക്കുന്ന പുതുഅനുഭവമായി ദിനാചരണം മാറുകയുണ്ടായി. അലിഫ് അറബിക്ക് ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് കെ.അരവിന്ദ നിര്‍വ്വഹിച്ചു. അബ്ദുല്‍ ഹമീദ്, വിനോദ്കുമാര്‍, അബ്ദുസ്സലാം, സിന്ധു, രാധിക തുടങ്ങിയവര്‍ സംബന്ധിച്ചു. റംല പാറക്കല്‍ സ്വാഗതവും സൈദലവി നന്ദിയും പറഞ്ഞു. ദിനചരണത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിന്‍ നിര്‍മ്മാണം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അറബി ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
No comments:
Post a Comment