ജൂൺ 21- അന്താരാഷ്ട്രാ യോഗാ ദിനാചരണം മൊഗ്രാൽപുത്തൂർ: രോഗാതുരമാണ് കേരളത്തിന്റെ വർത്തമാനകാല ജീവിതം..പ്രായത്തെ കാത്തു നിൽക്കാത്ത, ക്ഷണിക്കപ്പെടാത്ത അതിഥികളായി മാരക രോഗങ്ങൾ പോലും വന്നെത്തുമ്പോൾ കുഞ്ഞുങ്ങൾ പോലും നിത്യരോഗികളായി മാറുന്നു .. അകാലവാർദ്ധക്യം ബാധിച്ച നിഷ്കളങ്കത കൾ നിത്യ കാഴ്ച്ചകളായി മാറുന്നു.ശരീരത്തിന്റെയും, മനസ്സിന്റെയും ആരോഗ്യ മില്ലായ്മയാൽ ആശങ്കാകുലമായ ഒരു സമൂഹത്തിന് മുമ്പിൽ മൃതസഞ്ജീവനിയായി യോഗ .... അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെ ഭാഗമായി തങ്ങളുടെ പ്രിയ കായികാധ്യാപകൻ യോഗാ പരിശീലകനായെത്തിയപ്പോൾ കൗതുകമാന സരായി ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂരിലെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ ... മഴ യോഗക്കായി വഴിമാറിയപ്പോൾ നിർദ്ദേശങ്ങൾ പ്രവർത്തനങ്ങളായി മാറി.. അധ്യാപകനൊപ്പം വിദ്യാർത്ഥികൾ യോഗായുടെ ബാലപാഠങ്ങളിലേക്ക് .. തുടർന്ന് വിവിധ ആസനങ്ങളും ക്രിയകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ശ്രീ.ജി.കെ.ഭട്ട് വേദിയിൽ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുകയുണ്ടായി..
No comments:
Post a Comment