Pages

Friday, 5 February 2016

ലോക തണ്ണീർത്തട ദിനാചരണ

തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലേറ്റുവാങ്ങി മൊഗ്രാൽ പുഴയോരത്ത് വിദ്യാർഥികളുടെ ഒത്തുചേരൽ. ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കൻ ററി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ കുളിർ കാറ്റേറ്റുവാങ്ങി പുഴയുടെ തീരത്ത് സംഗമിച്ചത്.



ദിനാചരണ പരിപാടികൾ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്' എ.ഷജ് ന ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക ദുരന്തങ്ങൾ തുടർച്ചയായി അരങ്ങേറുമ്പോൾ ഭൂമിയുടെ വൃക്കകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കുട്ടികൾ വളരെ ഗൗരവത്തോടെ ഏറ്റെടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു......... കൃഷ്ണദാസ് പലേരിയുടെ 'തണ്ണീർത്തടങ്ങൾ'ഡോക്യുമെൻററി പ്രദർശനം, കണ്ടൽ മാപ്പ് നിർമാണം, തണ്ണീർത്തട ക്വിസ്, ചുമർ പതിപ്പ് നിർമാണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.മൊഗ്രാൽ പുഴയുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണത്തിന് ഊന്നൽ നൽകി കുട്ടികൾ നിർമിച്ച കണ്ടൽ മാപ്പ് പ്രധാനാധ്യാപകൻ കെ.അരവിന്ദ, എ.ഷജ് നയ്ക്ക് കൈമാറി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ, കെ.അബ്ദുൾ ഹമീദ് ,ടി.എം.രാജേഷ്, സി.വി.സുബൈദ, അലി അക്ബർ ,സി.രാമകൃഷ്ണൻ, ജി.കെ.ഭട്ട്, ഷംല ബീഗം, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു............ ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ലോക തണ്ണീർത്തട ദിനാചരണം അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്' എഷജ് ന ഉദ്ഘാടനം ചെയ്യുന്നു
പലപ്പോഴും പല സ്ഥലങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കും
പോകുന്നവരാണ് നമ്മളൊക്കെ . ഇടയ്ക്ക് എപ്പോഴെങ്കിലും അവസരമുണ്ടാക്കി നമ്മളൊക്കെ
 സന്ദര്‍ശിക്കേണ്ട ചില കേന്ദ്രങ്ങളും സദനങ്ങളും ഇടങ്ങളും ആലയങ്ങളുമുണ്ട്


1) ആശുപത്രി

2) വൃദ്ധ സദനങ്ങള്‍

3) ഭ്രാന്താലയങ്ങള്‍ / മാനസിക രോഗ കേന്ദ്രങ്ങള്‍

4) ബധിര മൂക വികലാംഗ മന്ദിരങ്ങള്‍

5) അഗതി അനാഥ മന്ദിരങ്ങള്‍

6) മാരകവും ഭീകരവുമായ രോഗം ബാധിച്ചു മരണം കാത്തു കിടക്കുന്ന
രോഗികളുള്ള വീടുകള്‍

7) ശ്മശാനങ്ങളും കല്ലറകളും ഖബറിടങ്ങളും

ഗുണങ്ങള്‍ ഒരു പാടുണ്ട്

1) നാമെത്ര ഭാഗ്യവാന്മാന്‍ എന്ന ചിന്ത ഉണ്ടാകും

2) അഹങ്കാരത്തിനു ശമനം വരും .

3) മനുഷ്യന്‍ ശക്തനാണ് . എന്തിനും പോന്നവനാണ് . പക്ഷേ ഒരു നിമിഷം മതി തകരാന്‍ എന്ന തിരിച്ചറിവിന്

4) നില വിളികള്‍ കുറയുകല്ല കൂടുകയാണ് എന്ന അവബോധത്തിന്

5) ഇന്നല്ലെങ്കില്‍ നാളെ നമുക്കും വരാം ഇങ്ങനെ ഒരു അവസ്ഥ എന്ന ചിന്തയ്ക്ക്

6) മരണത്തെ പേടിച്ചു കഴിയുന്ന നമുക്കിടയില്‍ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് കേഴുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത് എന്ന അനുഭവ സാക് ഷ്യത്തിന്

7) കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടാനുള്ള വഴി

8) ഒരു സാന്ത്വനത്തിന് പോലും വലിയ വിലയുണ്ട്‌ എന്ന തിരിച്ചറിവിന്

9) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം
മരണം വരെ ഒരു കേടുപാടും കൂടാതെ അവന്‍റെ അവയവങ്ങള്‍
അവന്‍റെ കൂടെ നില്ക്കുകയാണ് എന്ന തിരിച്ചറിവിന്

10) ദൈവം തന്ന അനുഗഹങ്ങളെ ഓര്‍ത്ത് അവനെ സ്തുതിക്കാനുള്ള മനസ്സ് ഉണ്ടാവുന്നതിന്

11) മാരകവും ഭീകരവും വേദനാ ജനകവുമായ രോഗങ്ങളെ തൊട്ടു കാവലിനെ തേടാനുള്ള ചിന്തയ്ക്ക്

12) ഒരു വാക്ക് കൊണ്ട് ഒരു നോക്ക് കൊണ്ട് ഒരു പുഞ്ചിരി കൊണ്ട്
കഴിയുന്ന എന്തെങ്കിലും സഹായം കൊണ്ട് അപരന്റെ വേദന കുറച്ചെങ്കിലും കുറച്ചു കൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും എന്ന ചിന്തയ്ക്ക്

13) പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്തും നേടാം എന്ന അബദ്ധ ധാരണയുടെ അവസാനത്തിന്

14) എല്ലാ സുഖവും സൌകര്യങ്ങളും ഇട്ടേച്ചു ഒടുവില്‍ വന്നു കിടക്കേണ്ട സ്ഥലം ഇതാണ് എന്ന തിരിച്ചറിവ്

15) ഈ ജീവിതം ഒരു മായാ പ്രപഞ്ചം ആണ് പക്ഷേ ഇത് വെറും നൈമിഷികമാണ് , നാം വെറും യാത്രക്കാര്‍ മാത്രമാണ് എന്ന ചിന്തയ്ക്ക്

16) അനുവദിച്ചു കിട്ടിയ ജീവിത്തിലെ ഓരോ ദിവസവും എത്ര മാത്രം
അനുഗ്രഹമാണ് എന്ന ചിന്തയ്ക്ക് , അവ സാര്‍ത്ഥ മാക്കണം എന്ന
തീരുമാനത്തിന് !!

No comments:

Post a Comment